പാനൂർ എല്ലാവരും കാണേണ്ട സിനിമയെന്ന് നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ



പാനൂരിൻ്റെ അക്രമ രാഷ്ട്രീയവും, ഇന്നത്തെ മാറ്റവും പ്രമേയമാക്കിയ പാനൂർ സിനിമ എല്ലാവരും കാണേണ്ടുന്ന സിനിമയാണെന്ന് നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ.
സുമംഗലി ഓഡിറ്റോറിയത്തിൽ നടത്തിയ സിനിമാ പ്രദർശനം കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ. സംവിധായകൻ വിജേഷിൻ്റെയും, രാജേന്ദ്രൻ തായാട്ടിൻ്റെയും ക്ഷണം സ്വീകരിച്ചാണ് നാസർ മാസ്റ്റർ സിനിമ കാണാനെത്തിയത്.
പാനൂരിൻ്റെ ദൃശ്യഭംഗിയും, ഇന്നത്തെ മാറ്റവും പ്രമേയമാക്കിയ സിനിമ കാണാൻ രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണെത്തിയത്.
Panoor is a film that everyone should watch, Municipal Chairman V. Nasser Master
